Notice: _usort_terms_by_ID is deprecated since version 4.7.0! Use wp_list_sort() instead. in /home/cyberdine1234/public_html/wp-includes/functions.php on line 3840

14-second stare rule by Rishiraj Singh

പതിനാല് സെക്കന്‍ഡ് ആരെങ്കിലും നോക്കിനിന്നതായി പെണ്‍കുട്ടി പരാതിപ്പെട്ടാല്‍ കേസെടുക്കാം; ഋഷിരാജ് സിങ്..
അപ്പോൾ സാറേ ഞങ്ങൾ വായിനോക്കികൾക്കു ചില സംശയങ്ങൾ ഉണ്ട്…. ചോദിക്കട്ടെ…
1, പതിനാലു സെക്കൻഡ് തന്നെ നോക്കിയോ എന്നറിയാനായി പെൺകുട്ടിയും തിരിച്ചു നോക്കുന്നുണ്ടാവില്ലേ? അപ്പൊ കേസ് എങ്ങനെ വരും സാറേ?
2, കോങ്കണ്ണ് ഉള്ളവർക്ക് ഡിസ്കൗണ്ട് ഉണ്ടോ സാറേ?
3, പതിമൂന്നു സെക്കൻഡ് നോക്കിയിട്ടു ഒന്ന് കണ്ണടച്ചിട്ടു വീണ്ടും പതിമൂന്നു സെക്കൻഡ് നോക്കുന്നതിനു കുഴപ്പമുണ്ടോ? അങ്ങനെ ഒരിക്കലും പതിനാലു സെക്കൻഡ് ആകാതെ നോക്കിയാൽ മതിയോ? അപ്പൊ കേസ് എങ്ങനെയാവും സാറേ?
4, കൂളിംഗ് ഗ്ളാസ് വെച്ചു നോക്കുന്നതിനു കുഴപ്പമുണ്ടോ സാറേ?
5, ഇനി മുതൽ പെണ്ണ് കാണാൻ പോകുമ്പോൾ ഓരോ പതിമൂന്നു സെക്കൻഡ് ആകുന്നതിനു മുന്നേ മുന്നറിയിപ്പ് തരാൻ ബ്രോക്കറെ ഏർപ്പെടുത്തുന്നതിന് കുഴപ്പമുണ്ടോ സാറേ?
6, പതിനാലു സെക്കൻഡ് എന്നുള്ളത് മുപ്പതു സെക്കൻഡാക്കി തരാൻ പറ്റുമോ സാറേ…കാരണം ഇന്നത്തെ കാലത്തു ആണോ പെണ്ണോ എന്ന് തിരിച്ചറിയാൻ തന്നെ 5 സെക്കൻഡ് വേണം.
ലക്ഷോപലക്ഷം വായിനോക്കികളായ ആണുങ്ങളുടെ ഈ ആശങ്കകൾ ഉടൻ തന്നെ പരിഹരിച്ചു തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു…

14-seconds-stare-rule 14-seconds-stare-rule-rishiraj-singh

 

 

Leave a Reply

Your email address will not be published. Required fields are marked *