Money Rolling

കടുത്ത സാമ്പത്തിക പ്രതിസന്ധിയാൽ കഷ്ടപ്പെടുന്ന കെനിയയിലെ ഗ്രാമത്തിലുള്ള ഹോട്ടലിൽ ഒരു ടൂറിസ്റ്റെത്തി.
റിസപ്ഷനിലെ കൌണ്ടറിൽ ഒരു നൂറുഡോളർ നോട്ട് വച്ചശേഷം അയാൾ എടുക്കാൻ പോകുന്ന മുറി പരിശോധിക്കാൻ പോയി.
ആ തക്കം നോക്കി ഹോട്ടലുടമ ആ നോട്ടെടുത്ത് ഇറച്ചിക്കടയിലെ പറ്റ് തീർക്കാനോടി.
ഇറച്ചിക്കടക്കാരൻ കാലികളെ വിതരണം ചെയ്യുന്നയാളുടെ കടംവീട്ടാനോടി.
കാലിക്കച്ചവടക്കാരൻ കാലിത്തീറ്റ കടംകൊടുത്തയാളുടെ കടംവീട്ടാനോടി.
കാലിത്തീറ്റ കച്ചവടക്കാരൻ മുതലാളിക്ക് പൈസ കൊടുക്കാൻ ഓടി .മുതലാളി മുമ്പ് ലോഡ്ജിൽ മുറിയെടുത്ത പൈസ കൊടുക്കാൻ ഹോട്ടലിലേക്കോടി.
ഹോട്ടലുടമ തനിക്കുകിട്ടിയ നൂറുഡോളർ നോട്ട് റിസപ്ഷനിലെ കൌണ്ടറിൽ വച്ചങ്ങനെ നിൽക്കുമ്പോൾ, നേരത്തെ മുറി നല്ലതാണോയെന്നു പരിശോധിക്കാൻ പോയ ടൂറിസ്റ്റ് തിരികെവന്ന് മുറി ഇഷ്ടപ്പെടാത്തത് കൊണ്ട് നൂറുഡോളർ നോട്ട് തിരികെയെടുത്ത് ഇറങ്ങിപ്പോയി‌.
ചുരുക്കത്തിൽ ആരുംഒന്നുംനേടിയില്ല, പക്ഷെ അത്രയുംആളുകൾ ഇപ്പോൾ കടത്തിൽ നിന്ന് മുക്തരും ഭാവിയിലേക്ക് പ്രതീക്ഷയോടെ ഉറ്റുനോക്കുന്നവരുമാണ് !
ഇതാണ് ഇന്നത്തെ ലോകത്തിൽ നടക്കുന്ന മിക്ക ബിസിനസുകളുടെയും അവസ്ഥ !🙄🙄
അഥവാ ROLLING……

Expenses of a gulf expatriate – Serious Joke

പ്രവാസിയുടെ ഒരു മാസം
,,,,,,,,,,,,,,,,,,,,, ,,,,,,,,,,,,,,,,,,,,,
ചായ 60 ദിർഹം
സമൂസ ,,,, ,,,, 60
ദോശ 150
ഊണ് ,,,,,,,,,,,,,, 300
രാത്രി ,,,,,,,,,,,,,,, 250
Bed Spece
വാടക ,,,,,,, 800
കറന്റ് >വെള്ളം 100
സോപ്പ് >പേസ്റ്റ് 50
സിഗരറ്റ് 100
Extra ,,,,,,,,,,,,,,,,,,,, 130
,,,,,,,,,,,,,,,,,,
ആകെ ചിലവ് 2000
ഇന്ത്യൻ മണി ,,,,,,,,,,,,,,,,,,, 36000

ശരാശരി വരുമാനം
നല്ല ജോലിയുള്ളവന് ,,,,,,,,, 3000 ദിർഹം
ഇന്ത്യൻ മണി ,,,, വരവ് 54000
ചിലവ് 36000 രൂപ
ബാക്കി 18000
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,.,,,,,,,,,,,
പ്രവാസിയുടെ ആശ്രിതരുടെ ഒരു മാസം
ഒരാളിന് 5 പേർ എന്ന തോതിൽ
ഏറ്റവും ചുരുക്കപ്പട്ടിക
,,,,,, …,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, ,,,,,,,, .,,,,,,,,,,,,,,,,,,,,,,,,,,,
അരി പാലക്കാടൻ മട്ട 😂
രണ്ട് നേരം ഒന്നരക്കിലോ വച്ച് 1800 രൂപ
മീൻ തോന്നിയത് 1000 പച്ചക്കറി തക്കാളി ഒഴികെ😂 600
കാലത്ത് പുട്ടും പഴവും 😂 500
പഞ്ചസാര ദിവസം,,,,,
അരക്കിലോ വച്ച് ,,,,, മാസം 600
ചായപ്പൊടി ,,,,,..,,,,,,,,,,,,,,,,,,, 300
ചായക്കടി രണ്ട് നേരം 600
പോത്തെർച്ചി Friday 😂😂😂 800
കോഴി 2 തവണ 300
വെളിച്ചെണ്ണ 1000
പരിപ്പ് > പയറ് 500
മുളക് മല്ലി മഞ്ഞൾ 1000
കറന്റ് ബില്ല് ,,…,,,,,,,,,,,,,,,,,,,,, 1000
പാചകവാതകം ,,,,,,,,,,,,,,,,,,,,,,,,, 500
സീരിയല് കാണാൻ 😂😂 ,,,,,,,,,,,,,, 500
,,,,,,,,,,,,,,,,,,,
ആകെ ,,,,,,,,,,,,,,,,,,,,,,,,,, 11000

ബാക്കിയായ 18000ത്തിൽ 11000 കഴിച്ച്,,,,,
മിച്ചം ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,7000

രണ്ട് വർഷം തികയുമ്പോൾ വിസ പുതുക്കാൻ
3000 ദിർഹം അഥവാ 54000 രൂപ
ടിക്കറ്റ് ,,,,,,,,,,,,,,,,,,, 40000 രൂപ
എന്നിവയും 3 മാസത്തെ ലീവിന് നാട്ടിലെത്തിയാലുള്ള extraചിലവും നാട്ടിലെ ആശുപത്രി ചിലവ് > ഡ്രസ്സ് >ചെരിപ്പ് > ബാഗ് > കുട> കല്യാണം > സംഭാവന > സ്കൂള് > ടൂർ > വിരുന്ന് > മറ്റുവഹകൾ എന്നിവയുടെയും കണക്ക് ചേർത്തിട്ടില്ല . ബാക്കി വന്ന 7000 ത്തിൽ നിന്ന് നോക്കിയും കണ്ടുംചിലവാക്കണമെന്ന് കുടുംബത്തോടഭ്യർത്ഥിക്കുന്നതോടൊപ്പം
പ്രവാസിക്ക് ബിൽ ഗേറ്റ്സുമായി കൂട്ടുകച്ചവടം ഇല്ലെന്ന് നാട്ടുകാരിലെ ചില മൊയലാളിമാരോടും പറയാൻ ആഗ്രഹിക്കുന്നു

വിസയും തീർന്ന് ഷുഗറും പ്രഷറും പിടിച്ച് അകാലത്തിൽമുടിയും നരച്ച് ഒരു പരുവമായി നാട്ടിലെത്തുന്ന പ്രവാസി എന്ന പ്രയാസിക്ക് ദുർവ്യയത്താൽ കടവും കൂടി വരുത്തുന്ന ഭാര്യാ മക്കളോടൊരപേക്ഷ

അവസാനം ഞങ്ങളെ പൊതിയാനുള്ള
3 കഷണംതുണിയെങ്കിലും വാങ്ങാനുള്ള കാശ് നിങ്ങൾ മിച്ചം വെക്കണം

അറിയുക
നിങ്ങൾ സുഖമായുറങ്ങുന്നത് ഞങ്ങളുറങ്ങാത്തത് കൊണ്ടാണ്
Lovingly
പ്രവാസി ഒപ്പ്

Malayalee for Microsoft Interview

ഈ കഥ ആരുണ്ടാക്കിയതാണെങ്കിലും “മലയാളിയെന്നനിലയില്‍” എനിക്ക് ഇഷ്ടപ്പെട്ടു.
**

സാക്ഷാൽ ബിൽഗേറ്റ്സ് ഒരു പരസ്യം കൊടുത്തു.. ഏഷ്യയിലേക്ക്
മൈക്രോസോഫ്ററിനു ഒരു ചെയർമാൻ വേണം..
500 അപേക്ഷകൾ കിട്ടി.. അതിൽ ഒരാൾ ഒരു
മലയാളി ആയിരുന്നു..

ഇൻററർവ്യൂ ആരംഭിച്ചു.. ബില്‍ഗേറ്റ്സ് ഉദ്യോഗാർഥികളോട് പറഞ്ഞു..
‘ഇതിൽ ജാവ പ്രോഗ്രാം അറിയാത്തവർ ഉണ്ടെങ്കിൽ ദയവായീ പുറത്തു പോകണം’..
200 പേരോളം പുറത്തു പോയി.
മലയാളി സ്വയം പറഞ്ഞു, എനിക്കു ജാവാ അറിയത്തില്ല
എനിക്കു നഷ്ടപെടാൻ ഒന്നും ഇല്ല.., അതുകൊണ്ട്
ഞാൻ പുറത്തു പോകുന്നില്ല..

ബിൽഗേറ്റ്സ് വീണ്ടും പറഞ്ഞു.. ” ഈ കൂട്ടത്തിൽ 200 പേരുടെ ഒരു
ടീമിനെ നയിച്ചിട്ടില്ലാത്തവർ പുറത്തു പോകണം..”
200 പേര് കൂടി പുറത്തു പോയി .. മലയാളി വിചാരിച്ചു ഞാൻ ഒരു
സ്ഥലത്തും ജോലി ചെയ്തിട്ടില്ല എന്നാലും ഇരിക്കാം, എനിക്കു നഷ്ടപടാൻ
ഒന്നും ഇല്ല.. അതുകൊണ്ട് ഞാൻ പുറത്തു
പോകുന്നില്ല.

ബിൽഗേറ്റ്സ് അടുത്ത വ്യവസ്ഥ പറഞ്ഞു.. “ഇതിൽ മാനേജ്മെന്റ് വിഷയത്തിൽ
ബിരുദം ഇല്ലാത്തവർ പുറത്തു പോകണം “.. മലയാളി വിചാരിച്ചു പത്താം ക്ലാസ്സിൽ പഠിപ്പുനിർത്തിയവനാ ഞാൻ എന്നാലും ഞാൻ പുറത്തു
പോകുന്നില്ല.. 50 പേരു കൂടി പുറത്തു പോയി.

ബിൽഗേറ്റ്സ് അവസാനത്തെ വ്യവസ്ഥ കൂടി പറഞ്ഞു . ഇതിൽ ജപ്പാനീസ് ഭാഷ അറിയാത്തവർ കൂടി പുറത്തു പോകണം”..
മലയാളി സ്വയം പറഞ്ഞു, എനിക്കു നഷ്ടപെടാൻ ഒന്നും ഇല്ല.. ജപ്പാനീസ്
ഭാഷ പോയീട്ട് അതിന്റെ അക്ഷരങ്ങൾ കണ്ടാൽ കൂടി അറിയത്തില്ല..
മലയാളി അവിടെ തന്നെ ഇരുന്നു.

അവസാനം മലയാളിയും വേറെ ഒരാളും മാത്രമായി ഹാളിൽബാക്കി..
ബിൽഗേറ്റ്സ് സന്തോഷത്തോടെ അവരെ നോക്കി പറഞ്ഞു..
ഇനി നിങ്ങൾ തമ്മിൽ ജാപ്പനിസ് ഭാഷയിൽ സംസാരിക്കൂ ഞാൻ ഒന്ന് കേൾക്കട്ടെ..
വളരെ ശാന്തനായി മലയാളി തനിക്കു അഭിമുഖം ഇരുന്ന ആളോട് ചോദിച്ചു.. “നാട്ടിൽ
എവിടെയാ ? മറ്റെ ആളും വളരെ ശാന്തതയോടെ മറുപടി പറഞ്ഞു…
” കാസറഗോഡ്…😅